Things to keep in mind while closing a home loan!
ഹോം ലോൺ മുഴുവനും അടച്ചു തീർത്ത് ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എങ്കിലും സന്തോഷത്തിനിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
- LIST OF DOCUMENTS
ലോണെടുക്കുന്ന സമയത്ത് ബാങ്കിൽ സമർപ്പിച്ച രേഖകളുടെ ലിസ്റ്റ് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് ബാങ്കിൽ നിന്നും കൈപ്പറ്റിയ രേഖളുമായി ഒത്തുനോക്കുക.
എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. രേഖകൾക്ക് ഏതെങ്കിലും തരത്തിൽ നാശമോശമോ, രേഖകളിൽ പേജുകൾ കുറവോ ഉണ്ടെങ്കിൽ പരിഹരിക്കുവാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്നും ഓർക്കുക. സ്വയം പരിശോധിച്ചു ബോധ്യപ്പെടാതെ Acknowledgement ഒപ്പിട്ടു നൽകരുത്.
2. NOC
വളരെ പ്രധാനപ്പെട്ട രേഖയായ NOC അല്ലെങ്കിൽ No DUES സർട്ടിഫിക്കറ്റ് കയ്യോടെ വാങ്ങുവാൻ മറക്കരുത്. ടി സർട്ടിഫിക്കറ്റിൽ നിങ്ങളെടുത്ത ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടോയെന്നു പരിശോധിക്കണം.
3. CIBIL
വളരെ പ്രധാനമായ കാര്യം
നിങ്ങൾ കുടിശ്ശിക ഇല്ലാതെ ലോൺ അടച്ചു തീർത്തുവെന്ന വിവരം ക്രെഡിറ്റ് റേറ്റിങ് ഏജൻസിയെ അറിയിച്ചോയെന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് വേറൊരു ലോൺ ലഭിക്കാൻ ബുദ്ധിട്ടേണ്ടി വരും .(സാധാരണ 30 ദിവസം എടുക്കാറുണ്ട്)
4.Equitable Mortgage | Registered Mortgage
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്.
1) Equitable Mortgage
2) Registered Mortgage
Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ചെയ്യാറുള്ളത്. എന്നാൽ സഹകരണ ബാങ്കുകൾ Registered Mortgage ആണ് ചെയ്യാറുള്ളത്. Registered Mortgage ചെയ്യുമ്പോൾ പണയപ്പെടുത്തുന്ന വസ്തു സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഡ് ഗഹാൻ പ്രകാരം ബാങ്കിന്റെ പേരിൽ പണയപ്പെടുത്തുന്നു. ബാങ്കിന്റെ പേരിൽ പണയപ്പെടുത്തിയ ലോൺ തിരിച്ചടച്ചു കഴിഞ്ഞാലും ബാങ്ക് തിരികെ വസ്തു ഉടമയുടെ പേരിൽ തിരിച്ചെഴുതുമ്പോൾ മാത്രമേ വസ്തുവിന്മേൽ ഉള്ള ബാങ്കിന്റെ അവകാശം അവസാനിക്കുന്നുള്ളൂ. പലരും സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തതിനുശേഷം തിരിച്ചടവ് കഴിഞ്ഞാലും ബാങ്ക് തിരികെ വസ്തു ഉടമയുടെ പേരിലേക്ക് മാറ്റി എഴുതിയോ എന്ന് പരിശോധിക്കാറില്ല. ബാങ്ക് തിരിച്ച് എഴുതുന്ന നടപടിയെ ആണ് ഒഴിമുറി ഡീഡ് എന്ന് പറയുന്നത്. ഒഴിമുറി ഡീഡ് എഴുതിയില്ലെങ്കിൽ അത് ഒരു ബാധ്യതയായി വസ്തുവിന്മേൽ ഉണ്ടാവും. അതിനാൽ സഹകരണ ബാങ്കിൽ നിന്നും വസ്തു പണയപ്പെടുത്തി ലോൺ എടുത്തവർ തിരിച്ചടവിന് ശേഷം നിർബന്ധമായും ഒഴിമുറി ഡീഡ് എഴുതുവാൻ തയ്യാറാകണം.
5. GENERAL LIEN
സ്വത്തു വകകളുടെ മുകളിൽ ഏതെങ്കിലും തരത്തിലുള്ള GENERAL LIEN ബാങ്കിന് ഉണ്ടെങ്കിൽ അതൊഴിവാക്കി എടുക്കേണ്ടതാണ്.
Things to keep in mind while closing a home loan! The joy of leaving the bank after paying off the entire home loan is indescribable. But while being happy, here are the things to keep in mind. 1. LIST OF DOCUMENTS If you have the list of documents submitted to the bank at the time of taking the loan, match it with the documents received from the bank. Ensure all documents are present. Also remember that if the documents are damaged in any way or if the documents are missing pages then the bank is responsible for fixing them. Do not sign the Acknowledgment without verifying yourself. 2. NOC Don't forget to carry the very important document NOC or No DUES certificate. Check whether the T certificate contains all the information about the loan taken by you. 3. CIBIL Very important thing Make sure you inform the credit rating agency that you have paid off the loan without any arrears. Otherwise you will have to struggle to get another loan in the future (usually takes 30 days). 4.Equitable Mortgage | Registered Mortgage When taking a loan from banks by pledging property, there are two types of pledging. 1) Equitable Mortgage 2) Registered Nationalized Schedule Banks usually do Equitable Mortgage. But co-operative banks do Registered Mortgage. In case of registered mortgage, the mortgaged property is mortgaged in the name of the bank as per the registered gahan in the sub-registrar's office.Even if the loan is repaid in the name of the bank, the bank's lien on the property ends only when the bank rewrites it in the name of the property owner. Many people after taking a loan from a cooperative bank do not check whether the bank has transferred the property back to the name of the property owner even after the repayment is over.Vacancy deed is the act of writing against the bank. If the vacate deed is not written it becomes a lien on the property. Therefore, those who have secured a loan from the Cooperative Bank must be prepared to write a quitclaim deed after repayment. 5. GENERAL LIEN If any kind of GENERAL LIEN is held by the bank on the assets it should be excluded.